Connect with us

Kerala

ഓട്ടോ, ടാക്‌സി സമരം പിന്‍വലിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

Published

|

Last Updated

തിരുവനന്തപുരം:ഓട്ടോ,ടാക്‌സി സമരം പിന്‍വലിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍. ഐഎന്‍ടിയുസി സമരത്തില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു. സംയുക്ത ട്രേഡ് യൂണിയന്‍ നാളെ വീണ്ടും യോഗം ചേരും. ഇന്ന് അര്‍ധരാത്രിമുതലാണ് സമരം പ്രഖ്യാപിച്ചത്.
അതേസമയം സംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്ക് കൂട്ടി. ഓട്ടോയ്ക്ക് മിനിമം 20 രൂപയാക്കി. ഒന്നര കിലോമീറ്ററിനാണ് 20 രൂപ. ടാക്‌സി ചാര്‍ജ് 5 കിലോമീറ്ററിന് മിനിമം 150 രൂപയാക്കി. അടുത്ത മാസം ഒന്നാം തീയതി മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

Latest