Connect with us

First Gear

ഷെവോര്‍ലെ സെയ്‌ലിന്റെ രണ്ട് മോഡലുകള്‍ പുറത്തിറക്കി

Published

|

Last Updated

chevorleമുന്‍നിര കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സ് ഷെവോര്‍ലെ സെയ്‌ലിന്റെ രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കി. ഹാച്ച്ബാക്ക്, സെഡാന്‍ മോഡലുകളാണ് പുറത്തിറക്കിയത്. ഹാച്ച്ബാക്ക് മോഡലിന് 4.41 ലക്ഷം രൂപയും സെഡാന് 5.19 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

ഇരു മോഡലുകളുടേയും പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്. ഡീസല്‍ മോഡലിന്റേത് 1.3 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനും പെട്രോള്‍ മോഡലിന്റേത് 1.2 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനുമാണ്.

ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് സെയിലിന്റെ പുതിയ മോഡലുകളുടെ പ്രധാന സവിശേഷത. എഞ്ചിന്‍ ഇമ്മൊബിലൈസര്‍, സെന്‍ട്രല്‍ ഡോര്‍ ലോക്കിംഗ്, സ്പീഡ് സെന്‍സിറ്റീവ് ഓട്ടോമാറ്റിക് ഡോര്‍ ലോക്ക്‌സ്, റിമോട്ട് കീലെസ് എന്‍ട്രി തുടങ്ങിയ സംവിധാനങ്ങള്‍ കാറിന് മികച്ച സുരക്ഷ പ്രധാനം ചെയ്യുന്നു.

ഇരട്ട എയര്‍ ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ മോഡലുകള്‍ക്ക് കൂടുതല്‍ മികവ് പകരുന്നതാണ്.

Latest