പരിഷ്‌കരിച്ച ഫോക്‌സ് വാഗന്‍ വെന്റോ വിപണിയില്‍

Posted on: September 24, 2014 8:00 pm | Last updated: September 24, 2014 at 8:02 pm
SHARE

ventoതങ്ങളുടെ പുതിയ മോഡലായ വെന്റോ ഫോക്‌സ് വാഗന്‍ ഇന്ത്യ പുറത്തിറക്കി. ഹോണ്ട സിറ്റി, ഹോണ്ട വെര്‍ന എന്നീ മോഡലുകളോടുള്ള മല്‍സരം ശക്തമാക്കാന്‍ ലക്ഷ്യമാക്കിയാണ് ഫോക്‌സ് വാഗന്‍ പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. കരുത്തിലും സൗന്ദര്യത്തിലും കൂടുതല്‍ നവീകരണങ്ങളോടെയാണ് വെന്റോ ഫോക്‌സ് വാഗന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

1.5 ലിറ്റര്‍ ടി ഡി ഐ ഡീസല്‍ എഞ്ചിനാണ് വെന്റോയുടേത്. മുന്നിലേയും പിന്നിലേയും ബമ്പറുകളും ഹെഡ്-ടെയ്ല്‍ ലാമ്പുകളും പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ രൂപകല്‍പനയാണ് അലോയ് വീലുകളുടേത്. ടോഫി ബ്രൗണ്‍, നൈറ്റ് ബ്ലൂ എന്നീ പുതിയ ബോഡി നിറങ്ങളും നല്‍കിയിട്ടുണ്ട്.

മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് വെന്റോയുടെ പ്രധാന ആകര്‍ഷണീയത. പിയാനോ ബ്ലാക്ക് ഫിനിഷുള്ള സ്റ്റിയറിംഗ് വീലില്‍ ഓഡിയോ-ഫോണ്‍ കണ്‍ട്രോളുകളുമുണ്ട്. ഡാഷ് ബോര്‍ഡ് ഡ്യുവല്‍ ടോണ്‍ ഫിനിഷാണ്. സെന്റര്‍ കണ്‍സോളിന് ചുറ്റും സില്‍വര്‍ അലങ്കാരവുമുണ്ട്.

1.5 ലിറ്റര്‍, നാല് സിലിണ്ടര്‍, ടര്‍ബോ ഡീസല്‍ എഞ്ചിന് 103 ബി എച്ച് പി-250 എന്‍ എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍, ഏഴ് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഇതിനുണ്ട്. മാന്വല്‍ വകഭേദത്തിന് 20.34 കി മീ/ ലിറ്റര്‍ ആണ് മൈലേജ്. ഓട്ടോമാറ്റിക്കിനാണ് മൈലേജ് കൂടുതല്‍. ലിറ്ററിന് 16.93 കി മീ. 1.6 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് ശേഷി 103 ബി എച്ച് പി-153 എന്‍ എം. മൈലേജ് 15.4 കി മീ/ ലിറ്റര്‍.

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് കരുത്ത് 103 ബി എച്ച് പി-175 എന്‍ എം. എഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള കാറിന് 20.34കി മീ/ ലിറ്റര്‍ ആണ് മൈലേജ്.

വിവിധ മോഡലുകളുടെ ഡല്‍ഹി എക്‌സ് ഷോറൂം വില:

1.6 ലിറ്റര്‍ പെട്രോള്‍ (ട്രെന്റ്‌ലൈന്‍, കംഫര്‍ട്ട് ലൈന്‍, ഹൈലൈന്‍) വില 7.44 ലക്ഷം രൂപ – 8.87 ലക്ഷം രൂപ.

1.2 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക് (കംഫര്‍ട്ട് ലൈന്‍, ഹൈലൈന്‍) വില 9.35 ലക്ഷം രൂപ – 9.92 ലക്ഷം രൂപ.

1.5 ലിറ്റര്‍ ഡീസല്‍ മാന്വല്‍ (ട്രെന്റ്‌ലൈന്‍, കംഫര്‍ട്ട് ലൈന്‍, ഹൈലൈന്‍) വില 8.57 ലക്ഷം രൂപ – 9.90 ലക്ഷം രൂപ.

1.5 ലീറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക് (കംഫര്‍ട്ട് ലൈന്‍, ഹൈലൈന്‍) വില 10.49 ലക്ഷം രൂപ – 10.94 ലക്ഷം രൂപ.