Connect with us

National

സ്ത്രീകള്‍ക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ ഇനി വിവരമറിയും

Published

|

Last Updated

പാറ്റ്‌ന: സ്ത്രീകളെ നിരന്തരം മിസ്ഡ് കോള്‍ അടിച്ച് ശല്യം ചെയ്താല്‍ ഇനി വിവരമറിയും. ബീഹാറിലാണ് സ്ത്രീകളെ മിസ്ഡ് കോള്‍ അടിച്ച് ശല്യം ചെയ്യുന്ന പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചത്.

ഇതു സംബന്ധിച്ച ഉത്തരവ് ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള ഐ ജി അരവിന്ദ് പാണ്ഡെ ചൊവ്വാഴ്ച്ച പുറത്തിറക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 354 (1), (11) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഒന്നോ രണ്ടോ തവണ മിസ്ഡ് കോള്‍ അടിക്കുന്നവരെ ഒഴിവാക്കും. എന്നാല്‍ സ്ത്രീകളെ പീഡിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരന്തരമായി മിസ്ഡ് കോളുകള്‍ അടിക്കുന്നവര്‍ക്കെതിരെ കണ്ണടക്കേണ്ടെന്നാണ് ഐ ജിയുടെ നിര്‍ദേശം.

സ്ത്രീകള്‍ക്ക് നിരന്തരമായി മിസ്ഡ് കോള്‍ നല്‍കുന്നത് ഗൗരവമുള്ള വിഷയമാണെന്നും അത് സ്ത്രീകളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അവരുടെ മനസമാധാനം കവരുകയും ചെയ്യുമെന്ന് ഡി ഐ ജി അരവിന്ദ് പാണ്ഡെ പറഞ്ഞു.