Connect with us

First Gear

ഹീറോയുടെ സ്‌പ്ലെണ്ടര്‍ പ്രോ ക്ലാസിക് വിപണിയില്‍

Published

|

Last Updated

പാവങ്ങളുടെ കഫേ റേസര്‍ എന്ന വിശേഷണവുമായി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് തങ്ങളുടെ പുതിയ മോഡലായ സ്‌പ്ലെണ്ടര്‍ പ്രോ ക്ലാസിക് വിപണിയിലിറക്കി.

സ്‌പ്ലെണ്ടര്‍ പ്രോയുടെ യന്ത്രഭാഗങ്ങള്‍ തന്നെയാണ് പുതിയ ക്ലാസിക് മോഡലിലുമുള്ളത്. പക്ഷെ പ്രവര്‍ത്തനത്തില്‍ സ്‌പ്ലെണ്ടര്‍ പ്രോയെക്കാള്‍ മികവ് പുലര്‍ത്തുന്നുണ്ട്. സ്‌പ്ലെണ്ടര്‍ പ്രോയിലെ 97.2 സി സി ഫോര്‍ സ്‌ട്രോക്ക് എസ് ഒ എച്ച് സി എഞ്ചിനാണ് ക്ലാസിക് മോഡലിലുമുള്ളത്. എങ്കിലും സ്‌പ്ലെണ്ടര്‍ പ്രോയില്‍ 7,500 ആര്‍ പി എമ്മില്‍ 7.8 പി എസ് കരുത്ത് സൃഷ്ടിക്കുന്ന എഞ്ചിന് ക്ലാസിക് മോഡലില്‍ 8,000 ആര്‍ പി എമ്മില്‍ 8.36 പി എസ് വരെ കരുത്ത് സൃഷ്ടിക്കാനാവും.

അതുപോലെ സ്‌പ്ലെണ്ടര്‍ പ്രോയിലെ പരമാവധി ടോര്‍ക്ക് 4,500 ആര്‍ പി എമ്മില്‍ പിറക്കുന്ന 8.04 എന്‍ എം ആണെങ്കില്‍ റീട്യൂണിങ് കഴിഞ്ഞതോടെ ക്ലാസിക്കിന്റെ ടോര്‍ക് 5,000 ആര്‍ പി എമ്മില്‍ 8.05 എന്‍ എം ആയി ഉയര്‍ന്നിട്ടുണ്ട്.

അടിസ്ഥാന മോഡലായ ഡ്രം കിക് സ്‌പോക്ക്, മുന്തിയ മോഡലായ ഡ്രം സെല്‍ഫ് കാസ്റ്റ് – എസ് ഇ(ലോങ് സീറ്റ്) എന്നിങ്ങനെ പ്രോ ക്ലാസികിന്റെ രണ്ട് വകഭേദങ്ങള്‍ ലഭ്യമാണ്. അടിസ്ഥാന മോഡലിന് 44,150 രൂപയാണു ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. മുന്തിയ മോഡലിന് 47,750 രൂപയും.

---- facebook comment plugin here -----

Latest