പേപ്പര്‍ അറേബ്യ 2014 സമാപിച്ചു

Posted on: September 24, 2014 5:24 pm | Last updated: September 24, 2014 at 5:24 pm
SHARE

paper arabiaദുബൈ: പരിസ്ഥിതി സൗഹൃദ- ഹരിത സാങ്കേതിക വിദ്യയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പേപ്പര്‍ അറേബ്യ 2014 സമാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ പള്‍പ്പ്, ഹൈ ടെക് യന്ത്രസാമഗ്രികള്‍ എന്നിവയായിരുന്നു മൂന്ന് ദിവസം നീണ്ട പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. 8000 വ്യാവസായിക സന്ദര്‍ശകരെത്തിയതായി അധികൃതര്‍ പറഞ്ഞു. പേപ്പര്‍, പേപ്പര്‍ ഉത്പന്നങ്ങള്‍ എന്നിവയില്‍ ലോകത്തെ പുതു ചലനങ്ങള്‍ പ്രദര്‍ശനത്തില്‍ ദൃശ്യമായി. പേപ്പര്‍ മാലിന്യങ്ങള്‍ കുറച്ച് പരിസ്ഥിതി സൗഹൃദ മേഖലയാക്കി മാറ്റാനുള്ള നീക്കങ്ങള്‍ക്ക് പ്രദര്‍ശനം ശക്തി പകര്‍ന്നു.
ഇന്ത്യ, യുഎഇ, ബെല്‍ജിയം, ബ്രസീല്‍, ചൈന, ചെക് റിപബ്ലിക്, ഈജിപ്ത്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോംഗ്, ഇറ്റലി, സൗദി അറേബ്യ, ലിബിയ, പാക്കിസ്ഥാന്‍, റഷ്യ, സിംഗപ്പൂര്‍, സ്‌പെയിന്‍, തയ്‌വാന്‍, തുര്‍ക്കി, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങള്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള ഏഴ് കമ്പനികള്‍ പേപ്പര്‍ ഉത്പന്നങ്ങളും അനുബന്ധ യന്ത്ര സാമഗ്രികളും പ്രദര്‍ശിപ്പിച്ചു.