സുരക്ഷാ ബോധവത്കരണം നടത്തി

Posted on: September 24, 2014 5:13 pm | Last updated: September 24, 2014 at 5:13 pm
SHARE

sefty classഅബുദാബി: സിവില്‍ ഡിഫന്‍സുമായി സഹകരിച്ച് മുസഫ്ഫ മലബാര്‍ കള്‍ച്ചറല്‍ സെന്ററില്‍ സുരക്ഷാ ബോധവത്കരണം നടത്തി. സേഫ്റ്റി എന്‍ഞ്ചിനീയര്‍ നവാസ് തിരുവനന്തപുരം നേതൃത്വം നല്‍കി.
ജീവിതത്തിന്റെ നാനാതുറകളില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചും പ്രവാസികള്‍ ഉള്‍ക്കൊള്ളേണ്ട സ്വയ രക്ഷക്കും, സഹജീവികളുടെ രക്ഷക്കും സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ക്ലിപ്പിംഗ് പ്രസന്റേഷനോടെ സദസിന് വിശദീകരിച്ചു. മുസഫ്ഫ ഐ സി എഫ് നോളജ് സെല്‍ ചെയര്‍മാന്‍ മുഹമ്മദ് കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഷാനവാസ് ഖാന്‍ ആലപ്പുഴ അബ്ദുല്‍ ഹമീദ് ശര്‍വാനി എന്നിവര്‍ സംബന്ധിച്ചു.