Connect with us

Kerala

റണ്‍വേയില്‍ വിള്ളല്‍: കരിപ്പൂര്‍ വിമാനത്താവളം അടച്ചിട്ടു

Published

|

Last Updated

കൊണ്ടോട്ടി: റണ്‍വേയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളം അടച്ചു. രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തത്ക്കാലത്തേക്ക് നിര്‍ത്തിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് റണ്‍വേയുടെ കിഴക്ക് ഭാഗത്ത് വിള്ളല്‍ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ വിമാനങ്ങളുടെ വരവും പോക്കും നിര്‍ത്തിവെച്ച് അറ്റക്കുറ്റപ്പണി ആരംഭിക്കുകയായിരുന്നു. വൈകീട്ട് നാല് മണിയോടെ സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വിമാനത്താവള ഡയറക്ടര്‍ അറിയിച്ചു. ഈ സമയം നാല് വിമാനങ്ങളാണ് സര്‍വീസ് നടത്തേണ്ടിയിരുന്നത്.

Latest