Connect with us

Kerala

വര്‍ധിപ്പിച്ച വെള്ളക്കരത്തില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: വര്‍ധിപ്പിച്ച വെള്ളക്കരത്തില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. 15000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന ബാധകമാകില്ല. ഇതോടെ എട്ട് ലക്ഷം പേര്‍ വെള്ളക്കരവര്‍ധനവില്‍ നിന്ന് ഒഴിവാകും. എന്നാല്‍ ഓട്ടോ ടാക്‌സി നിരക്ക് വര്‍ധനവിനെക്കുറിച്ച് തീരുമാനമായില്ല. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള കാറുകള്‍ക്കുള്ള നികുതിയും വര്‍ധിപ്പിച്ചു. 3000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകള്‍ക്ക് നികുതി വര്‍ധിപ്പിക്കും. 2000 ചതുരശ്ര അടിക്കുമുകളിലുള്ള ഫഌറ്റുകള്‍ക്കും നികുതി വര്‍ധിപ്പിക്കും. നികുതി വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിവസം ആഴ്ചയില്‍ അഞ്ച് ദിസവമാക്കണമെന്ന ആവശ്യം മന്ത്രിസഭ അംഗീകരിച്ചില്ല.
നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷവും കെപിസിസിയും രംഗത്തെത്തിയിരുന്നു. വെള്ളക്കരം വര്‍ധിപ്പിക്കരുതെന്ന് കെപിസിസി സര്‍ക്കാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

Latest