ഹിമാചലില്‍ ബസ് മറിഞ്ഞ് 15 മരണം

Posted on: September 24, 2014 12:10 pm | Last updated: September 25, 2014 at 12:18 am
SHARE

accidenഷിംല: ഹിമാചല്‍ പ്രദേശിലെ ബിലാസ് പൂരില്‍ അണക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 15 പേര്‍മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 8.45ഓടെയാണ് അപകടം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഋഷികേശില്‍ നിന്ന ബിലാസ്പൂരിലേക്ക് വരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. 35 യാത്രക്കാരുണ്ടായിരുന്നതായാണ് കരുതുന്നത്. ഡാമിനു മുകളിലൂടെ പോകുമ്പോള്‍ നിയന്ത്രണം വിട്ടു മറിയുകായിരുന്നു. ബസിന്റെ ജനാലകളെല്ലാം അടഞ്ഞുകിടന്നതാണ് മരണസംഖ്യ കൂടാന്‍ കാരണം. പരിക്കറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.