അമേരിക്കയില്‍ വെടിവെപ്പില്‍ 3 മരണം

Posted on: September 24, 2014 11:25 am | Last updated: September 25, 2014 at 12:17 am
SHARE

thumb-1252513273future-crime-gunവാഷിങ്ടണ്‍: അമേരിക്കയിലെ അലബാമയില്‍ രണ്ട് പേരെ വെടിവെച്ചുകൊന്ന ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു. ഒരു ഓഫീസില്‍ കമ്പനി യൂനിഫോമിലെത്തിയ അക്രമിയുടെ വെടിയേറ്റാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഇതിനു ശേഷം ഇയാള്‍ വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അക്രണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അരിയിച്ചു. അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 40 വയസ്സ് തോന്നിക്കുന്നയാളാണ് അക്രമി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പരഞ്ഞു.