സര്‍ക്കാര്‍ പകല്‍ കൊള്ള അവസാനിപ്പിക്കണം: എസ് വൈ എസ്

Posted on: September 24, 2014 10:36 am | Last updated: September 24, 2014 at 10:36 am
SHARE

sysFLAGമലപ്പുറം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഗണ്യമായി കുറഞ്ഞിട്ടും പെട്രോള്‍-ഡീസല്‍ വില ഇനിയും കുറക്കാതെ പകല്‍കൊള്ള നടത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് നൂറ് ഡോളറില്‍ താഴെയായിട്ട് ആഴ്ചകള്‍ പിന്നിട്ടു. അയല്‍രാജ്യമായ ശ്രീലങ്ക പോലും ലിറ്ററിന് അഞ്ച് മുതല്‍ പത്ത് രൂപ വരെ പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ങാത്തത് കുത്തകകളെ സഹായിക്കാനാണ്. ഇതിനെതിരെ മുഴുവന്‍ പൗരന്മാരും ശബ്ദമുയര്‍ത്തണം.
വിലനിയന്ത്രണം സാധാരണക്കാര്‍ക്ക് ആശ്വാസത്തിനാകണമെന്നും യോഗം അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ മുഹമ്മദ് ഇബ്‌റാഹിം, പി എം മുസ്തഫ മാസ്റ്റര്‍, അലവിക്കുട്ടി ഫൈസി എടക്കര, അലവി സഖാഫി കൊളത്തൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അലവി ഹാജി പുതുപ്പറമ്പ്, കെ പി ജമാല്‍ കരുളായി, ബശീര്‍ പറവന്നൂര്‍, സി കെ യു മൗലവി മോങ്ങം, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി, പി കെ എം മുഹമ്മദ് ബശീര്‍ സംബന്ധിച്ചു.