Connect with us

Kozhikode

സി എം മഖാം കെ എസ് ആര്‍ ടി സി ബസ് ഓടിക്കാന്‍ അധികൃതര്‍ക്ക് വിമുഖത

Published

|

Last Updated

കൊടുവള്ളി: കോഴിക്കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച മടവൂര്‍ സി എം മഖാമിലേക്കുള്ള ഏക കെ എസ് ആര്‍ ടി സി ബസ് ഓടിക്കാന്‍ അധികൃതര്‍ക്ക് വിമുഖത. രണ്ട് മാസത്തോളമായി ബസ് വല്ലപ്പോഴുമാണ് എത്തുന്നത്.
ആഗസ്റ്റ് 31ന് മടവൂരിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പാസഞ്ചേഴ്‌സ് അസോസിയേഷനും സര്‍വീസ് കൃത്യമായി ഓടിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് സര്‍വീസ് പുനരാരംഭിച്ചുവെങ്കിലും ഇപ്പോഴും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് ബസ് സര്‍വീസുള്ളത്.