ഒരു ചെമ്പനീര്‍ പൂവ് പോലെ സംഗീത സെമിനാറുകള്‍ 27, 28ന്‌

Posted on: September 24, 2014 12:23 am | Last updated: September 23, 2014 at 11:23 pm
SHARE

പാലക്കാട്: 33വര്‍ഷം പിന്നിട്ട പിന്നണിഗായകനും സംഗീതസംവിധായകനുമായ ഉണ്ണിമേനോന് പാലക്കാട് പൗരാവലി നല്‍കുന്ന സ്വീകരണ പരിപാടിയുടെ ഭാഗമായി മൂന്ന് സംഗീതസെമിനാറുകള്‍ ലയണ്‍സ് സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കും.
27ന് ഉച്ചക്ക് മൂന്നിന് മലയാള ചലച്ചിത്രഗാനം, ഇന്നലെ, ഇന്ന് സെമിനാറില്‍ എം ജയചന്ദ്രന്‍, പ്രഭാവര്‍മ, വി ആര്‍ സുധീഷ്, വിദ്യാധരന്‍, പൂവാച്ചല്‍ഖാദര്‍, ഷിബു ചക്രവര്‍ത്തി, റഫീഖ് അഹമ്മദ് പങ്കെടുക്കും,. 28ന് രാവിലെ പത്തിന് ഉണ്ണിമേനോന്റ് സംഭാവനകള്‍ വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശ്യാം, ഡെന്നീസ് ജോസഫ്, രവിമേനോന്‍, വി കെ പ്രകാശ്, ശരത് തമ്പി, തമ്പി കണ്ണന്താനം, ബി ഉണ്ണികൃഷ്ണന്‍, മധുപാല്‍, സിദ്ദീഖ്, വി ടി മുരളി, ആര്‍ കെ ദാമോദരന്‍, മങ്കൊമ്പ്‌ഗോപാലകൃഷ്ണന്‍ പങ്കെടുക്കും. ഉച്ചക്ക് മൂന്നിന് പാലക്കാട്ടും സംഗീതവും വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ കെ ഓമനക്കുട്ടി, ശ്രീറാം, എന്‍ രാധാകൃഷ്ണന്‍നായര്‍, സുകുമാരി നരേന്ദ്രമേനോന്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, അറക്കല്‍ നന്ദകുമാര്‍ , രമേശ് ഗോപാലകൃഷ്ണന്‍ പങ്കെടുക്കും.
27ന്‌രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍മഹാരാഷ്ട് ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്മൂര്‍ത്തി, നടന്‍ദേവന്‍,ഗായകന്‍ പി ജയചന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി പങ്കെടുക്കും.