പേയ്‌മെന്റ് കാര്യക്ഷമമല്ലാത്തതാണ് ലോകബേങ്കുകള്‍ തകരാന്‍ കാരണം: ആര്യാടന്‍ മുഹമ്മദ്

Posted on: September 24, 2014 12:50 am | Last updated: September 23, 2014 at 11:23 pm
SHARE

aryadan_5പട്ടാമ്പി: ദേശസാത്കൃത ബേങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപം 94200 കോടിയായി ഉയര്‍ന്നെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പ്രവാസികളും നാട്ടുകാരും മനസ്സ് വെച്ചാല്‍ എസ്ബി അക്കൗണ്ടില്‍ ഏറെ മുന്നേറാനാകുമെന്നും മന്ത്രി.
വിളയൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്യാടന്‍. ക്രെഡിറ്റ് മേഖലയില്‍ ഇപ്പോള്‍ തന്നെ കേരളം ഒന്നാംസ്ഥാനത്താണ്. ലോക ബേങ്കുകള്‍ പലതും ഇന്ന് നഷ്ടത്തിന്റെ വക്കിലാണ്. ഹൗസിംഗ് ലോണ്‍ നിയന്ത്രണമില്ലാതെ കൊടുത്തതിനാലും റീപേയ്‌മെന്റ് കാര്യക്ഷമമല്ലാത്തതുമാണ് ലോകബേങ്കുകള്‍ തകരാന്‍ കാരണം. ബേങ്കുകളില്‍ നിന്ന് പണം കടമെടുത്താല്‍ പോരാ.
കൃത്യമായി തിരിച്ചടക്കാനും കഴിയണം. മന്ത്രി പറഞ്ഞു. സി പി മുഹമ്മദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആദ്യനിക്ഷേപം സ്വീകരിക്കലും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും എംഎല്‍എ നിര്‍വഹിച്ചു.
വായ്പാവിതരണം സി എ എം എ കരീമും എസ്ബി അക്കൗണ്ട് തുറക്കല്‍ ഒറ്റപ്പാലം സര്‍ക്കിള്‍ കോ – ഓപ്പറേറ്റീവ് യൂനിയന്‍ ചെയര്‍മാന്‍ സി അച്ചുതനും എസ ്എസ ്എല്‍ സി, പ്ലസ്ടു, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനം ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോളും ഉദ്ഘാടനം ചെയ്തു. കംപ്യൂട്ടറൈസേഷന്‍ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു കോട്ടയില്‍ നിര്‍വഹിച്ചു.
ബേങ്ക് സെക്രട്ടറി പി കെ ഗോപിനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.