ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവെല്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു

Posted on: September 24, 2014 12:20 am | Last updated: September 23, 2014 at 9:20 pm
SHARE

കാസര്‍കോട്: ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റ്റിവെലിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. സുല്‍ത്താന്‍ ജ്വല്ലറി ചെയര്‍മാന്‍ ടി എന്‍ കുഞ്ഞഹമ്മദ് ഹാജി, സിറ്റിഗോള്‍ഡ് ഉടമ കരിം കോളിയാട് എന്നിവരെ ഫെസ്റ്റിവെല്ലിലേക്ക് രജിസ്‌ട്രേഷന്‍ നടത്തി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ മുഖ്യതാഥിതിയായിരുന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് മുംതാസ് ശൂക്കൂര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി ബി അബ്ദുല്ല ഹാജി, ഫെസ്റ്റിവെലിന്റെ സ്റ്റേറ്റ് ഇവന്റ് കോര്‍ഡിനേറ്റര്‍ മധുസൂദനന്‍, ഡി ടി പി സി സെക്രട്ടറി നാഗേഷ് തെരുവത്ത്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി രാഘവന്‍ വെളുത്തോളി പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക സ്വാഗതവും ഫെസ്റ്റിവെലിന്റെ ജില്ലാ മാനേജര്‍ മോഹന്‍ പൊതുവാള്‍ നന്ദിയും പറഞ്ഞു.
ഡിസംബര്‍ ഒന്നുമുതല്‍ 2015 ജനവരി 15 വരെ 46 ദിവസം നീണ്ടുനില്‍ക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെലില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് സ്‌ക്രാച്ച് ആന്റ് വിന്‍ കൂപ്പണുകള്‍ നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here