Connect with us

Kasargod

ഇ-മണല്‍ അഴിമതി: പോര്‍ട്ട് ഓഫീസിലും കടവിലും വിജിലന്‍സ് റെയ്ഡ്

Published

|

Last Updated

കാസര്‍കോട്: ഇ-മണല്‍ സംബന്ധിച്ച് വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന പരാതിയേതുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനടുത്ത പോര്‍ട്ട് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ചളിയംകോട് കടവിലും മറ്റും നേരിട്ടെത്തി ബില്ലും ലോഡും പരിശോധിച്ചതിനുശേഷമാണ് പോര്‍ട്ട്ഓഫീസില്‍ പരിശോധന നടത്തിയത്.
മണല്‍ വിതരണത്തില്‍ ഒരു ലോബി തന്നെ കാസര്‍കോട്ട് പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്ന പരാതി വിജിലന്‍സിന്റെ തിരുവനന്തപുരം ഓഫീസിലും ലഭിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന വിവരങ്ങളാണ് പരിശോധനിയിലൂടെ അധികൃതര്‍ക്ക് ലഭിച്ചത്. ഇ-മണല്‍ സംവിധാനത്തില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ പേരില്‍ കടവില്‍നിന്ന് മണല്‍ കൃത്യമായി എടുത്തത് പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, ഉപഭോക്താക്കളോട് ഇതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മണല്‍ ഇവര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമായത്.
അക്ഷയ സെന്റര്‍ നടത്തിപ്പുകാരും മണല്‍ മാഫിയയും തമ്മിലുള്ള അവിഹിത ബന്ധത്തിലൂടെ മണല്‍ പാസ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്കെന്ന വ്യാജേന കടവുകളില്‍നിന്ന് വന്‍ തോതില്‍ മണല്‍ കടത്തിയാതായി പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. മണലിനുള്ള പാസ് ലഭിച്ചവരുമായി വിജിലന്‍സ് അധികൃതര്‍ ബന്ധപ്പെട്ടപ്പോഴാണ് തങ്ങളുടെ പേരില്‍ കടവുകളില്‍നിന്ന് മണല്‍ എടുത്തതായി യഥാര്‍ത്ഥ ഉപഭോക്താക്കളില്‍ പലരും അറിയുന്നത്.
ഓണ്‍ലൈന്‍ സംവിധാനമായതിനാല്‍ പോര്‍ട്ടധികൃതര്‍ക്ക് ഇത് തടയുന്നതിനോ, മണല്‍ എടുത്തത് മനസിലാക്കാനോ കഴിയാത്ത സാഹചര്യം മുതലെടുത്താണ് മണല്‍ മാഫിയകള്‍ വന്‍ തോതില്‍ മണല്‍ കടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു പാസ് ഉപയോഗിച്ചുതന്നെ നിരവധി ലോഡ് മണല്‍ കടത്തിയാതായും വിജിലന്‍സ് അധികൃതര്‍ സംശയിക്കുന്നു.
ഇ-മണല്‍ വിതരണത്തിലെ ക്രമണക്കേടും അഴിമതിയും സംബന്ധിച്ച് വ്യാപകമായ പരാതിയേതുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്.
വിജിലന്‍സ് സി ഐ. പി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എസ് ഐ. രാജീവന്‍, വിശ്വനാഥന്‍, രാംദാസ്, പ്രമോദ്, വിനോദ്, തഹസില്‍ദാര്‍ ആര്‍ ആര്‍ മനോഹരന്‍, എം കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. ഓഫീസിലെ രേഖകളും ഫയലുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

 

---- facebook comment plugin here -----

Latest