വി പി എസ് ഗ്രൂപ്പ് കൊറിയയുമായി കരാറൊപ്പിട്ടു

Posted on: September 23, 2014 9:09 pm | Last updated: September 23, 2014 at 9:09 pm
SHARE

20140922_150855അബുദാബി: അബുദാബി ആസ്ഥാനമായുള്ള വി പി എസ് ഗ്രൂപ്പ് കൊറിയയുമായി ആരോഗ്യ രംഗത്ത് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. എം ഡി ഡോക്ടര്‍ ശംസീര്‍ വയലിലും കൊറിയന്‍ ആരോഗ്യ മന്ത്രി മൂണ്‍യംഗ് പിയോയും തമ്മിലാണ് ഒപ്പുവെച്ചത്.
വി പി എസ് ഗ്രൂപ്പ് കൊറിയയിലെ വിവിധ ആശുപത്രികളുമായും സര്‍വ കലാശാലകളുമായും കൈകോര്‍ത്ത് പ്രവര്‍ത്തിച്ച് വരികയാണെന്ന് ശംസീര്‍ വയലില്‍ വ്യക്തമാക്കി. തെക്കന്‍ കൊറിയ ആരോഗ്യ ടൂറിസം രംഗത്ത് വന്‍ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്, അദ്ദേഹം പറഞ്ഞു. വി പി എസ് ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവെച്ചതോടെ മരുന്ന് ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും മാനേജ്‌മെന്റ് വൈവിധ്യതക്കും ഏറെ സഹായകരമാകുമെന്ന് ഇരുവരും വ്യക്തമാക്കി.
കൊറിയന്‍ ജനത ആരോഗ്യ രംഗത്ത് കൂടുതല്‍ ആത്മാര്‍ഥത പുലര്‍ത്തുന്നവരാണ്. ആരോഗ്യ രംഗത്ത് നിരവധി കണ്ടുപിടുത്തങ്ങളും മരുന്ന് ഉത്പന്നങ്ങളും പുതുതായി കൊറിയയാണ് വിപണിയിലിറക്കുന്നതെന്നും ചോദ്യത്തിന് ഉത്തരമായി ശംസീര്‍ വയലില്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ വിപി എസ് ഗ്രൂപ്പ് ഡയറക്ടര്‍ അലി ഉബൈദ് അല്‍ അലി, യു എ ഇ സൗത്ത് കൊറിയന്‍ സ്ഥാനപതി നോംഗ് ഹായി റിയോംഗ് റിയോംഗ് എന്നിവര്‍ പങ്കെടുത്തു.