കൊച്ചി ഏകദിനം: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് തിങ്കളാഴ്ച ആരംഭിക്കും

Posted on: September 23, 2014 8:30 pm | Last updated: September 23, 2014 at 8:30 pm
SHARE

KOCHI STADIUMകൊച്ചി: കൊച്ചി ഏകദിനത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് അടുത്ത തിങ്കളാഴ്ച ആരംഭിക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മത്സരത്തിന് സര്‍ക്കാര്‍ നികുതി ഇളവ് അനുവദിച്ചിട്ടില്ല. സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്.
ഒക്ടോബര്‍ എട്ടിന് നടക്കുന്ന ഇന്ത്യാ-വെസ്റ്റിന്‍ഡീസ് ഏകദിനത്തിനായി അതിവേഗത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്ക്കായുള്ള ധാരണാ പത്രം ഫെഡറല്‍ ബാങ്കുമായി കെസിഎ ഒപ്പിട്ടു. ഫെഡറല്‍ ബാങ്കിന്റെ തെരഞ്ഞെടുത്ത ബ്രാഞ്ചുകളിലൂടെയാണ് ടിക്കറ്റ് വില്‍പ്പന. 3000,1500,1000,500,200 രൂപ നിരക്കിലാണ് ടിക്കറ്റ് ലഭ്യമാകുക. തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗും ഒക്ടോബര്‍ അഞ്ച് മുതല്‍ കൗണ്ടറുകളിലും ടിക്കറ്റ് ലഭിക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മത്സരത്തിന് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയിട്ടില്ലെന്ന് കെസിഎ അറിയിച്ചു.