ശാരദാ ചിട്ടി തട്ടിപ്പ് കേസ്: ചൗധരിയെ സി.ബി.ഐ ചോദ്യംചെയ്തു

Posted on: September 23, 2014 6:48 pm | Last updated: September 23, 2014 at 7:49 pm
SHARE

cbiകൊല്‍ക്കത്ത: ശാരദാ ചിട്ടിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മുന്‍കേന്ദ്രമന്ത്രി അബു ഹസിംഖാന്‍ ചൗധരിയെ സി.ബി.ഐ. ചോദ്യംചെയ്തു. സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സി.ബി.ഐ. ഓഫീസില്‍ അദ്ദേഹം നേരിട്ടെത്തുകയായിരുന്നു. മാള്‍ഡ സൗത്ത് ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധിയാണ് അബു ഹസിംഖാന്‍ ചൗധരി.