ഏഷ്യന്‍ ഗെയിംസ്: സ്‌ക്വാഷില്‍ സൗരവ് ഘോഷാലിന് വെള്ളി

Posted on: September 23, 2014 7:44 pm | Last updated: September 23, 2014 at 7:44 pm
SHARE

Saurav-Ghosal_15ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ സ്‌ക്വാഷ് സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരവ് ഘോഷാലിന് വെള്ളി. കുവൈറ്റിന്റെ അല്‍മൈസയാനാണ് സൗരവിനെ തോല്‍പ്പിച്ചത്. ഗെയിംസില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ വെള്ളിയുമാണിത്. സെമിയില്‍ മലേഷ്യയുടെ ബെന്‍ ഹി ഓംഗിനെ പരാജയപ്പെടുത്തിയാണ് ഘോഷാല്‍ വെള്ളി ഉറപ്പിച്ചത്. ലോക പതിനാറാം റാങ്കുകാരനായ ഘോഷാല്‍ ആദ്യമായാണ് ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ ഇടം നേടുന്നത്. നേരത്തെ ദോഹ, ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസുകളില്‍ വ്യക്തിഗത വെങ്കലം നേടിയ സൗരവ് കഴിഞ്ഞ ടീമിനത്തിലും വെങ്കലം നേടിയിരുന്നു. ഇതോടെ ഒരു വെള്ളിയും ഒരു സ്വര്‍ണ്ണവും ഏഴു വെങ്കലവുമടക്കം ഒമ്പതു മെഡലുകളാണ് ഇന്ത്യ ഗെയിംസില്‍ സ്വന്തമാക്കിയത്.