കവര്‍ച്ച: നാലു പേര്‍ക്ക് ശിക്ഷ

Posted on: September 23, 2014 7:00 pm | Last updated: September 23, 2014 at 7:10 pm
SHARE

robbersദുബൈ: മൊബൈല്‍ ഫോണ്‍ കട കവര്‍ച്ച നടത്തിയ നാല് പേര്‍ക്ക് ദുബൈ പ്രാഥമിക കോടതി മൂന്ന് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് 160 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന 240 സ്മാര്‍ട് ഫോണുകളും അഞ്ച് ലക്ഷം ദിര്‍ഹവുമാണ് മൂന്ന് അഫ്ഗാനിസ്ഥാന്‍ സ്വദേശികളും ഒരു പാക്കിസ്ഥാന്‍ സ്വദേശിയും കവര്‍ച്ച ചെയ്തത്. കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. നാല് പേരും തൊഴില്‍രഹിതരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഐ ഫോണുകളും സാംസങ് ഫോണുകളുമാണ് 20നും 32 നുമിടയില്‍ പ്രായമുള്ള പ്രതികള്‍ മോഷ്ടിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം നാല് പേരെയും നാടുകടത്തും.