അനധികൃത ടെലിഫോണ്‍ വിളി; ബംഗ്ലാദേശുകാരന്‍ പിടിയില്‍

Posted on: September 23, 2014 7:09 pm | Last updated: September 23, 2014 at 7:09 pm
SHARE

sssഷാര്‍ജ: താമസ സ്ഥലം കേന്ദ്രീകരിച്ച് കുറഞ്ഞ നിരക്കില്‍ അനധികൃതമായി അന്താരാഷ്ട്ര ടെലിഫോണ്‍ സേവനത്തിന് സൗകര്യം ചെയ്തു കൊടുക്കുന്ന യുവാവ് അധികൃതരുടെ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയാണ് പിടിയിലായ പ്രതിയെന്ന് പോലീസ് അറിയിച്ചു.
ഷാര്‍ജയിലെ ഒരു വ്യവസായ മേഖലയിലെ താമസ സ്ഥലത്താണ് പ്രതി തന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കേന്ദ്രീകരിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഫോണ്‍വിളികള്‍ക്ക് സൗകര്യപ്പെടുത്തുകയായിരുന്നു പ്രതി. ഒരു മിനിറ്റിന് ഒരു ദിര്‍ഹമാണ് ഇയാള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് താമസസ്ഥലം റെയ്ഡ് നടത്തിയാണ് പ്രതിയെ പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതിയെ പ്രോസിക്യൂഷനു കൈമാറി.