അറേബ്യന്‍ താജ് മഹല്‍ 2017ല്‍ യാഥാര്‍ഥ്യമാകും

Posted on: September 23, 2014 7:07 pm | Last updated: September 23, 2014 at 7:07 pm
SHARE

taaj arabiaദുബൈ: ഇന്ത്യയിലെ താജ്മഹലിന്റെ മാതൃകയില്‍ ദുബൈയില്‍ നിര്‍മിക്കുന്ന താജ് അറേബ്യ 2017ല്‍ യാഥാര്‍ഥ്യമാകും.
20 നില ചില്ലു കൊട്ടാരം ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണമാരംഭിച്ച് രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു. നേരത്തെ 2016ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ആദ്യമായാണ് ദുബൈയില്‍ പൂര്‍ണമായും ചില്ലുകൊണ്ടുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ സ്ഥാപിക്കുന്നത്. ബാന്‍ക്വറ്റ് ഹാള്‍, റിട്ടെയ്ല്‍, നൈറ്റ് ക്ലബ് എന്നിവ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കും. മുകള്‍ നിലകളില്‍ 350 മുറികളുണ്ടാകും. റസ്‌റ്റോറന്റുകളും 2,000 അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗുകളുമാണ് മറ്റൊരു പ്രത്യേകത. നിര്‍മാണവുമായി ബന്ധപ്പെട്ട നഗരസഭ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ലീലാ പാലസ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്‌സ് ആണ് വിസ്മയ മന്ദിരം പണിയുന്നത്.