Connect with us

Gulf

സിറ്റി സ്‌കേപില്‍ മാള്‍ ഓഫ് ദി വേള്‍ഡ് ശ്രദ്ധേയം

Published

|

Last Updated

ദുബൈ: ആഗോള റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമായ സിറ്റി സ്‌കേപില്‍ ശ്രദ്ധേയമാകുന്നത് ശൈഖ് സായിദ് റോഡില്‍ നിര്‍മിക്കുന്ന മാള്‍ ഓഫ് ദി വേള്‍ഡിന്റെ രൂപമാതൃക. 2,500 കോടി ദിര്‍ഹം ചെലവു ചെയ്ത് നിര്‍മിക്കുന്ന കൂറ്റന്‍ വാണിജ്യ സമുച്ചയത്തില്‍ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിക്കുന്നു.
മൂന്നു വര്‍ഷം കൊണ്ട് ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്ന മാള്‍ ഓഫ് ദി വേള്‍ഡിന്റെ പരിധിയില്‍ ഉള്ള സ്ഥലം പാട്ടത്തിന് നല്‍കാനും ദുബൈ ഹോള്‍ഡിംഗ് തയ്യാറായിട്ടുണ്ട്. മാള്‍ ഓഫ് ദി വേള്‍ഡ് പൂര്‍ണ സജ്ജമായാല്‍ പ്രതിവര്‍ഷം 18 കോടി സന്ദര്‍ശകര്‍ ഇവിടെ എത്തുമെന്ന് ദുബൈ ഹോള്‍ഡിംഗ് ആസൂത്രണ വിഭാഗം വൈസ് പ്രസിഡന്റ് ഖല്‍ഫാന്‍ ബെല്‍ഹൂല്‍ പറഞ്ഞു.
വേള്‍ഡ് എക്‌സ്‌പോ 2020ന് വേദിയാകുന്ന ജബല്‍ അലിക്കു സമീപമാണ് മാള്‍ ഓഫ് ദി വേള്‍ഡ് എന്നതും ആകര്‍ഷകം.
2015 ഓടെ പദ്ധതി പൂര്‍ണ ചിത്രം രൂപപ്പെടും. ആരൊക്കെ നിക്ഷേപകരായി ഉണ്ടാകുമെന്ന് അതോടെ വ്യക്തമാകും.
ദുബൈ ഹോള്‍ഡിംഗ് ഈ വര്‍ഷം 400 കോടി ദിര്‍ഹം ലാഭം പ്രതീക്ഷിക്കുന്നു. ഇത് യാഥാര്‍ഥ്യമായാല്‍ മാള്‍ ഓഫ് ദി വേള്‍ഡ് നിര്‍മാണം ത്വരിത ഗതിയിലാകും.

Latest