ഖത്തര്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്

Posted on: September 23, 2014 6:32 pm | Last updated: September 23, 2014 at 6:32 pm
SHARE

ദോഹ : ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഓപ്പണ്‍ ഹൗസ് 26 ന് നടക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.ഖത്തറിലെ ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്ന തൊഴില്‍പരമായ പരാതികളും ആവശ്യങ്ങളും ഹൗസില്‍ ഉന്നയിക്കാന്‍ സൗകര്യമുണ്ടാകും.ഹൗസിലേക്കുള്ള പരാതികള്‍ അന്നേദിവസം അഞ്ചരക്കും ആറിനുമിടയില്‍ എംബസിയില്‍ എത്തിക്കണം.നേരത്തെ ലഭിച്ച പരാതികള്‍ പരിഗണിക്കുന്നതിനായി ആറു മണി മുതലാണ് ഓപ്പണ്‍ ഹൗസ് ആരംഭിക്കുക.