വ്യാഴാഴ്ച മുതല്‍ ഓട്ടോ, ടാക്‌സി അനിശ്ചിതകാല പണിമുടക്ക്

Posted on: September 23, 2014 5:38 pm | Last updated: September 24, 2014 at 12:38 am
SHARE

calicut autoതിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്.