ഡല്‍ഹി മൃഗശാലയില്‍ കടുവ വിദ്യാര്‍ഥിയെ കടിച്ചുകൊന്നു

Posted on: September 23, 2014 4:27 pm | Last updated: September 23, 2014 at 10:04 pm
SHARE
tiger attack against boy
കടുവ വിദ്യാര്‍ഥിയെ ആക്രമിക്കുന്നതിനു മുമ്പുള്ള ദൃശ്യം

ന്യൂഡല്‍ഹി: മൃഗശാല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥിയെ വെള്ളക്കടുവ് കടിച്ചുകൊന്നു. ഡല്‍ഹി മൃഗശാലയിലാണ് ദാരുണമായ സംഭവമുണ്ടായത്. പ്ലസ്ടു വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.

കടുവയെ അടച്ചിരുന്ന കൂടിന്റെ വേലിക്ക് ഉയരം കുറവായതിനാല്‍ അതിനരികെ നിന്ന വിദ്യാര്‍ഥിയെ കടുവ കടിച്ചുവലിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വിദ്യാര്‍ഥി വേലിക്ക് മുകളില്‍ കയറി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.