പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം: ആഭ്യന്തരമന്ത്രി

Posted on: September 23, 2014 3:27 pm | Last updated: September 23, 2014 at 10:04 pm
SHARE

ramesh chennithalaതിരുവനന്തപുരം: ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പൊലീസിനെതിരായി പരാതി ലഭിച്ചാല്‍ സത്യസന്ധമായി അന്വേഷണം നടത്തും. തെറ്റുകാരാണെങ്കില്‍ നടപടി എടുക്കും. എന്നാല്‍ പൊലീസിന്റെ ആത്മവീര്യം കെടുത്തുന്ന യാതൊരുവിധ നടപടിയും അംഗീകരിക്കില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിയല്ല പൊലീസ് വാഹനങ്ങള്‍ പരിശോധിക്കുന്നത്. സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.