ജെ സി ഡാനിയേല്‍ പുരസ്‌കാരം എം ടിക്ക്

Posted on: September 23, 2014 2:32 pm | Last updated: September 23, 2014 at 10:04 pm
SHARE

mt vasuതിരുവനന്തപുരം: 2013ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ എം ടി വാസുദേവന്‍ നായര്‍ക്ക്. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരമായ ജ്ഞാന പീഠവും പത്മഭൂഷണും എംടിക്ക് ലഭിച്ചിട്ടുണ്ട്.  ചലച്ചിത്ര മേഖലയില്‍ നിന്ന് നിരവധി ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ചലച്ചിത്രമേഖലയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് ജെസി ഡാനിയേല്‍ പുരസ്‌കാരം.

LEAVE A REPLY

Please enter your comment!
Please enter your name here