സ്ഥാനമാനങ്ങള്‍ പ്രവര്‍ത്തിക്കാനുള്ളത്: സുധീരന്‍

Posted on: September 23, 2014 1:47 pm | Last updated: September 23, 2014 at 10:04 pm
SHARE

sudheeranപാലക്കാട്: പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ അലങ്കാരത്തിനുള്ളതല്ലെന്നും പ്രവര്‍ത്തിക്കാനുള്ളതാണെന്നും കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ഒഴിഞ്ഞുപോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിലനിന്നാലേ തങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന് സിപിഎം മനസ്സിലാക്കണം. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോറ്റത് ആഘോഷിക്കുകയാണ് സിപിഎം ചെയ്തത്. അത്തരം നടപടികള്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായ ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും സുധീരന്‍ പറഞ്ഞു.