Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ്: സൗരവ് ഘോഷാലിന് വെള്ളി; ബിന്ദ്രക്ക് വെങ്കലം

Published

|

Last Updated

sauravഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യയുടെ സൗരവ് ഘോഷാലിന് വെള്ളി. ഫൈനലില്‍ കുവൈത്തിന്റെ അബ്ദുല്ല അല്‍മെസയാന്‍നോടാണ് തോറ്റത്.ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം സ്‌ക്വാഷില്‍ വെള്ളി നേടുന്നത്. നേരത്തെ പത്തു മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്രക്ക് വെങ്കലം ലഭിച്ചിരുന്നു. ഇതോടെ ഇന്ന് ഇന്ത്യ ഒരു വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി. രാവിലെ നടന്ന പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലും ഇന്ത്യ വെങ്കലം നേടിയിരുന്നു. അഭിനവ് ബിന്ദ്ര, രവികുമാര്‍, സഞ്ജീവ് രജ്പുത് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്.

ഒരു സ്വര്‍ണവും ഒരു വെള്ളിയും ഏഴു വെങ്കലവും നേടിയ ഇന്ത്യ പതിമൂന്നാമതാണ് ഇന്ത്യ. 29 സ്വര്‍ണവും 15 വെള്ളിയും 18 വെങ്കലവുമടക്കം 62 മെഡലുകളോടെ ചൈനയാണ് ഒന്നാമത്.

Latest