ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പടുവിച്ചു

Posted on: September 23, 2014 12:07 pm | Last updated: September 24, 2014 at 12:38 am
SHARE

supreme court

ന്യൂഡല്‍ഹി: പൊലീസ് ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ കോടതിയെ അക്കാര്യം അറിയിക്കണമെന്നും ഏറ്റുമുട്ടലുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ആര്‍എം ലോധയുടെ അധ്യക്ഷതയിലുള്ള ഡിവിന്‍ ബെഞ്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഏറ്റുമുട്ടലിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ സബ്ഡിവിണല്‍ മജിസ്‌ട്രേറ്റിനും മനുഷ്യാവകാശ കമീഷനും സമര്‍പ്പിക്കണം. ഉദ്യോഗസ്ഥര്‍ ഉടനടി പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടില്ല. ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കണം. പരിക്കേല്‍ക്കുന്നവരുടെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി നിര്‍ദേശിച്ചു. വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം നല്‍കണം. എന്നാല്‍ ഉത്തരവിന് മുന്‍കാല പ്രാബല്യം ഇല്ലെന്നും കോടതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here