വാഹന പരിശോധനക്കിടെ ഡ്രൈവര്‍ മരിച്ച സംഭവം: സംഘര്‍ഷാവസ്ഥ തുടരുന്നു

Posted on: September 23, 2014 10:55 am | Last updated: September 23, 2014 at 10:03 pm
SHARE

autoതിരുവനന്തപുരം: വാഹന പരിശോധനക്കിടെ കാഞ്ഞിരക്കുളത്ത് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. പുല്ലുവിളയിലാണ് സംഘര്‍ഷാവസ്ഥ. അര്‍ധരാത്രിയില്‍ 17 ഓളം ഓട്ടോറിക്ഷകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് പുല്ലുവിളയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
അക്രമത്തിനു പിന്നില്‍ പൊലീസാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഞായറാഴ്ച രാത്രിയാണ് വാഹന പരിശോധനക്കിടെ പൊലീസ് കസ്റ്റഡില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ രാജീവ് മരിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചതോടെ സ്ഥലത്ത് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ കാഞ്ഞിരുക്കുളത്ത് നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു.