ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു

Posted on: September 23, 2014 10:14 am | Last updated: September 23, 2014 at 10:14 am
SHARE

fireവേങ്ങര: ഓടുന്ന വാഹനത്തില്‍ തീ പടര്‍ന്ന് വാഹനം പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കൂരിയാട് മണ്ണില്‍പിലാക്കലില്‍ നഴ്‌സറിക്ക് സമീപമാണ് അപകടമുണ്ടായത്. വേങ്ങരയില്‍ നിന്നും കൂരിയാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫോര്‍ഡ് കാറാണ് കത്തിനശിച്ചത്.
ആളൊഴിഞ്ഞ നഴ്‌സറിക്ക് സമീപമുള്ള ഭാഗത്തെത്തിയപ്പോള്‍ തീ കത്തുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങി തീ അണക്കാന്‍ ശ്രമിക്കുകയായിരുന്നു. കൂടുതല്‍ തീ പടര്‍ന്നതോടെ സ്വകാര്യ വാട്ടര്‍ സര്‍വീസുകാരെത്തിയാണ് തീ അണച്ചത്. അപകട വിവരമറിഞ്ഞ് മലപ്പുറത്ത് നിന്നും ഒരു യൂനിറ്റ് ഫയര്‍ഫോഴ്‌സും എത്തിയിരുന്നു.