Connect with us

Malappuram

നെല്‍വയലുകളില്‍ തൊഴിലെടുക്കാന്‍ ബംഗാളികളും

Published

|

Last Updated

കോട്ടക്കല്‍: ജോലിക്കാരെ കിട്ടാനില്ലെന്ന കര്‍ഷകരുടെ വേവലാതിക്ക് ബംഗാള്‍ തൊഴിലാളികളിലൂടെ ആശ്വാസമാകുന്നു. ജില്ലയിലെ ഞാറ് നടല്‍ തൊഴിലിനാണ് ബംഗാളികള്‍ എത്തിയിരിക്കുന്നത്. മറ്റ് മേഖലകളിലെന്നപോലെ ഇവരുടെ സാന്നിധ്യം ആശ്വസമാകുകയാണ് കര്‍ഷകര്‍ക്ക്. കെട്ടിട നിര്‍മാണത്തിലും മറ്റും വ്യാപകമായി ബംഗാളികള്‍ ഉള്ളപ്പോഴാണ് ഞാറ് നടുന്നതിനും കൊയ്തിനും ഇവരുടെ സേവനം കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. നിലമൊരുക്കല്‍ മുതല്‍ േകൊയ്യുന്ന ജോലി വരെ ഇവര്‍ ചെയ്യും. സ്ത്രീകളും പുരുഷന്‍മാരുമായി ഒട്ടേറെ പേര്‍ ജില്ലയില്‍ നെല്‍കൃഷി ജോലിയിലേര്‍പ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് നെല്‍കൃഷിക്കായി ബംഗാളികള്‍ എത്തിതുടങ്ങിയത്.
400, 450 എന്നിങ്ങനെയാണ് കൂലി. നാട്ടുകാരണെങ്കില്‍ ഇത് 850,800 വരെയാണ്. തമിഴ് നാട്ടുകര്‍ക്ക് 650ഉം 750ഉം രൂപയാണ് കൂലി. ഈ നിലയിലും ആശ്വസമുണ്ടെന്ന നിലക്ക് ബംഗാളികള്‍ കര്‍ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. ഇപ്പോള്‍ നടക്കുന്ന കന്നിമാസത്തിലെ കൃഷിനടീല്‍ ജോലി കഴിഞ്ഞിവര്‍ നാട്ടിലേക്ക് മടങ്ങും. മകരത്തില്‍ ഈ വിള കൊയ്‌തെടുക്കാനായി വീണ്ടും എത്തും. കൃഷി ജോലിക്കെത്തിയ ബംഗാളികള്‍ ഒന്നിച്ച് കെട്ടിടങ്ങളുടെ മുകളില്‍ കെട്ടി ഉണ്ടാക്കിയ ശീറ്റ് പാകിയ ഇടങ്ങളിലാണ് താമസിക്കുന്നത്.
ജില്ലയില്‍ അടുത്തിടെ ബംഗാളികള്‍ ഉള്‍പ്പെട്ട ചില കേസുകള്‍ ഉണ്ടായതോടെയാണ് ഇവര്‍ക്ക് താമസത്തിന് ഇത്തരം സ്ഥലങ്ങള്‍ മാത്രം നല്‍കാനിടയായത്. കോട്ടക്കല്‍ പുത്തൂര്‍ പാടത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി കൃഷിപ്പണി എടുത്തുവരുന്ന ബംഗാളികള്‍ ഇക്കുറിയും എത്തിയിട്ടുണ്ട്.