വില്‍പ്പനക്ക് കൊണ്ടുവന്ന അരക്കിലോ കഞ്ചാവ് പിടികൂടി

Posted on: September 23, 2014 10:07 am | Last updated: September 23, 2014 at 10:07 am
SHARE

kanjavuചങ്ങരംകുളം: വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് ചങ്ങരംകുളം എസ് ഐ ശശീന്ദ്രന്‍ മേലേതിലും സംഘവും പിടികൂടി. പാലപ്പെട്ടി സ്വദേശികളായ ആലിങ്ങല്‍ വീട്ടില്‍ ജാബിര്‍ (25), കേരന്റെകത്ത് വീട്ടില്‍ സിദ്ദീഖ് (34), പുട്ടിങ്ങല്‍ വീട്ടില്‍ ജമാല്‍ (50) എന്നിവരില്‍ നിന്നാണ് അര കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്.
കല്ലുറുമ പ്രദേശത്ത് വില്‍പ്പനക്ക് എത്തിയ സമയത്ത് പോലീസ് പിടികൂടുകയായിരുന്നു. തൃശൂര്‍ ഭാഗത്ത് നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നിട്ടുള്ളത്. ഇവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നുവെന്ന മൊത്ത കച്ചവടക്കാരനെ കുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രദേശത്തെ പല ഭാഗങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തുന്ന വിവരങ്ങളെ തുടര്‍ ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസുകാരായ രതീഷ്, രാജേഷ്, മനോജ്, സുരേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.