പറപ്പൂരിലും വേങ്ങരയിലും മണല്‍വേട്ട

Posted on: September 23, 2014 10:06 am | Last updated: September 23, 2014 at 10:06 am
SHARE

വേങ്ങര: പോലീസും റവന്യൂ അധികൃതരും നടത്തിയ വ്യത്യ സ്ത പരിശോധനയില്‍ തോണി യും ബോട്ടുകളും മണല്‍ ശേഖരങ്ങളും പിടികൂടി. ഇന്നലെ വൈകുന്നേരം വേങ്ങര എസ് ഐ. ടി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ കടലുണ്ടിപ്പുഴയില്‍ പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കടവുകളില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകളും തോണിയും പിടികൂടിയത്. ചെവിടിക്കയത്ത് നിന്ന് ഏഴ് ബോട്ടുകളും ഇല്ലിപ്പിലാക്കലില്‍ നിന്ന് ഒരു തോണിയും പിടികൂടി. പിടിച്ചെടുത്ത തോണിയും വള്ളങ്ങളും പോലീസ് നശിപ്പിച്ചു.
പരിശോധനക്ക് എസ് ഐക്ക് പുറമെ എ എസ് ഐ അജിത് പ്രസാദ്, സി പി ഒ മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി. വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലെ വലിയോറ കാളിക്കടവില്‍ റവന്യൂ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മണല്‍ ശേഖരം പിടികൂടിയത്.
ചാക്കുകളില്‍ നിറച്ച ഏഴ് ലോഡ് മണലാണ് പിടിച്ചെടുത്തത്. തിരൂരങ്ങാടി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ അബ്ദുല്‍ സലീം, വേങ്ങര വില്ലേജ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, വില്ലേജ് ഉദ്യോഗസ്ഥരായ മോഹനന്‍, പ്രദീപ്, അബ്ദുല്‍ ഹമീദ് നേതൃത്വം നല്‍കി. പിടികൂടിയ മണല്‍ ശേഖരം കലവറക്ക് കൈമാറി.

 

LEAVE A REPLY

Please enter your comment!
Please enter your name here