Connect with us

International

ഹോംഗ്‌കോംഗില്‍ കൂറ്റന്‍ ജനാധിപത്യ പ്രകടനം

Published

|

Last Updated

കെന്നഡി ടൗണ്‍: ചൈനയുടെ പ്രത്യേക അധികാരമുള്ള ഹോങ്കോംഗില്‍ ജനാധിപത്യ അവകാശത്തിനുള്ള വിദ്യാര്‍ഥികളുടെ പ്രക്ഷോഭം ശക്തമാകുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്ലാസ് ബഹിഷ്‌കരണവുമായിട്ടാണ് യൂനിവേഴ്‌സിറ്റി വ്യാദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. പൂര്‍ണമായ ജനാധിപത്യ തിരഞ്ഞെടുപ്പ് നിരസിച്ചുകൊണ്ടുള്ള ചൈനയുടെ തീരുമാനം വന്നതോടെയാണ് മുന്‍ ബ്രിട്ടീഷ് കോളനിയയാ ഹോങ്കോംഗ് പ്രതിഷേധ ഭൂമിയായത്. ഹോങ്കോംഗിലെ ചൈനീസ് യൂനിവേഴ്‌സിറ്റിയിലാണ് 20 യൂനിവേഴ്‌സിറ്റകളില്‍ നിന്നും കോളജില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. സെന്‍ട്രല്‍ നഗരത്തിലെ കിലോ മീറ്ററുകളോളമുള്ള റോഡ് പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. പ്രതിഷേധ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു വിദ്യാര്‍ഥികള്‍ ഒത്തുകൂടിയത്. ബ്രിട്ടനിലെ സ്‌കോട്ട്‌ലാന്‍ഡില്‍ ഹിതപരിശോധന നടന്നതിന്റെ പശ്ചാത്തലത്തില്‍ ഈ പ്രക്ഷോഭത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഹോങ്കോംഗിലെ ജനാധിപത്യ പ്രവര്‍ത്തകരുടെ വേഷമായ വെള്ള ടീ ഷര്‍ട്ടും മഞ്ഞ റിബണുമാണ് കൂടുതല്‍ വിദ്യാര്‍ഥികളും ധരിച്ചത്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതെന്ന് വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവ് അലക്‌സ് ചോ പറഞ്ഞു. മുന്‍ കൂട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥികളെ വെച്ചുള്ള വ്യാജ തിരഞ്ഞെടുപ്പല്ല തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനിച്ച സ്ഥാനാര്‍ഥികളുടെ പട്ടികയുടെ അടിസ്ഥാനത്തില്‍ തുറന്ന നാമനിര്‍ദേശത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ആഗസ്റ്റില്‍ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.
2017 വരെയുള്ള കാലത്തേക്ക് നഗരത്തിലെ നേതാവിനെ തിരഞ്ഞെടുക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശം. ബീജിംഗിലെ ഉന്നതരടങ്ങിയ കമ്മിറ്റിയാണ് നഗര സ്ഥാനാര്‍ഥികളെ പോലും തീരുമാനിക്കുന്നത്. ഹോങ്കോംഗിലെ വ്യവസായ പ്രമുഖര്‍ ബീജിംഗിലെത്തി ചൈനീസ് എക്‌സ് ജിംപിംഗുമായി ചര്‍ച്ച നടത്തിയിരുന്നു. ഒക്‌ടോബര്‍ ഒന്നിന് ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജനാധിപത്യ അനുകൂല സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.