ഇസ്‌റഈല്‍ അറസ്റ്റ് ചെയ്ത ഫലസ്തീന്‍ തടവുകാര്‍ നിരാഹാരം ആരംഭിക്കുന്നു

Posted on: September 23, 2014 12:20 am | Last updated: September 23, 2014 at 12:21 am
SHARE

palastineഗാസ: ഇസ്‌റാഈല്‍ വീണ്ടും അറസ്റ്റ് ചെയ്ത ഫലസ്തീന്‍ തടവുകാര്‍ നിരാഹാര സത്യഗ്രഹം ഇന്ന് തുടങ്ങുന്നു. തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായി സ്വതന്ത്രമാക്കിയ ഫലസ്തീന്‍ പൗരന്‍മാരെ വീണ്ടും ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കൈറോയിയില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് തടവുകാരുടെ നിരാഹാര സത്യഗ്രഹ തീരുമാനം. 1, 027 പേരെ ഇസ്‌റാഈല്‍ സ്വതന്ത്രമാക്കിയവരില്‍ പെട്ടവരാണ് നിരാഹാര സത്യഗ്രഹം നടത്തുന്നവരിലെ 63 പേര്‍. ജൂണ്‍ മാസം മുതല്‍ക്കാണ് ഇവരെ വീണ്ടും ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തത്. ഫലസ്തീന്‍ പോരാളികള്‍ ഇസ്‌റാഈല്‍ കൗമാരക്കാരായ മൂന്ന് പേരെ തട്ടിക്കൊണ്ട്‌പോയെന്നാരോപിച്ചാണ് ശക്തമായ നടപടിയിലൂടെ ഇവരെ ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തത്.
ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍ നിന്ന് 2, 000 ഫലസ്തീന്‍ പൗരന്‍മാരെ ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തിരുന്നു. കൈറോയില്‍ നടക്കുന്ന ദീര്‍ഘകാല വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ തടവുകാരുടെ വിഷയം കൂടി വിഷയമാക്കാന്‍ വേണ്ടിയാണ് നിരാഹാരമെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസ പുനര്‍നിര്‍മിക്കാനുള്ള ശ്രമം ഊര്‍ജിതമായി തുടരുന്നതിനിടെ പുതിയ ആക്രമണ ഭീഷണിയുമായി ഇസ്‌റാഈല്‍ രംഗത്തുണ്ട്.
ഈയടുത്ത് ഗാസയില്‍ നിന്നുള്ള റോക്കറ്റ് തങ്ങളുടെ ഭാഗത്ത് പതിച്ചുവെന്ന് ആരോപിച്ച് ഇസ്‌റാഈല്‍ റോഡിയോ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൈറോയില്‍ നടക്കുന്ന തുടര്‍ ചര്‍ച്ച ഏറെ നിര്‍ണായകമാണ്. ഗാസയുടെ പുനര്‍ നിര്‍മാണത്തിന് കളമൊരുക്കും വിധം ഉപരോധം പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ഫലസ്തീന്‍ പക്ഷവും ഹമാസും ആവശ്യപ്പെടുന്നത്. ഇത് കൂടാതെയാണ് തടവുകാരെ വിട്ടയക്കുന്നതിനുള്ള മുന്‍ കരാര്‍ പാലിക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here