Connect with us

National

ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഇരു പക്ഷത്തെയും ആഭ്യന്തര വിദേശ മന്ത്രാലയങ്ങള്‍ ഇരുവരുടെയും സമയത്തിനനുസരിച്ച് കൂടിക്കാഴചയൊരുക്കാനുള്ള ശ്രമത്തിലാണ്. മെയ് 16ന് ഉജ്ജ്വല വിജയം നേടിയ മോദിയെ ആദ്യമായി വിളിച്ച് അഭിനന്ദിച്ച നേതാവാണ് നെതന്യാഹു. ഇരുവരും തമ്മില്‍ നേരത്തേ സൗഹൃദം ഉണ്ടു താനും.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയുമായി ചേര്‍ന്ന് വ്യാപാര വാണിജ്യ നിക്ഷേപ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ സ്മരണയില്‍ മോദി സര്‍ക്കാറുമായി അടുത്ത സൗഹൃദമാണ് ഇസ്‌റാഈല്‍ കൊതിക്കുന്നത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാനുമായി ഈ മാസം ഒന്നിന് ചര്‍ച്ച നടത്തിയിരുന്നു. ഇസ്‌റാഈലുമായി മോദി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധ, സൈനിക സഹകരണത്തിന് മുതിരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഗാസാ വിഷയത്തില്‍ യു എന്‍ മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യ ഇസ്‌റാഈലിനെതിരെ വോട്ട് ചെയ്തിരുന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ശേഖ് ഹസീനയുമായും ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദാ രജപക്‌സെയുമായും മോദി കൂടിക്കാഴ്ച നടത്തും.