രണ്ടാം വിള ഞാറ്റടിക്കായി ഒക്‌ടോബര്‍ 15 മുതല്‍ 20 വരെ വെള്ളം കൊടുക്കും

Posted on: September 23, 2014 12:14 am | Last updated: September 23, 2014 at 12:14 am
SHARE

പാലക്കാട്: മലമ്പുഴ, മംഗലംഡാം, പോത്തുണ്ടി ഡാം പരിധിയിലെ കര്‍ഷകര്‍ക്ക് രണ്ടാം വിള നെല്‍കൃഷിക്കായി ഒക്‌ടോബര്‍ 15 മുതല്‍ 20 വരെ വെളളം തുറന്നുവിടാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ ജലസേചന പദ്ധതികളുടെ ഉപദേശക സമിതി യോഗം തീരുമാനിച്ചു.
പിന്നീട് നവംബര്‍ 10 മുതല്‍ ജനുവരി 31 വരെ കനാലുകള്‍ വഴി വെളളം ലഭ്യമാക്കും. മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെഎന്‍ ശിവദാസന്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ കെ ശോഭന എന്നിവരും ഉപദേശക സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. നവംബര്‍ 10 മുതല്‍ ഓരോ ടേണിനുശേഷം മൂന്ന് ദിവസം അടച്ചിട്ടാണ് ജനുവരി 31 വരെ വെളളം നല്‍കുക.പഞ്ചായത്തുകള്‍ കനാലുകളുടെ അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
കാലാവസ്ഥയെ ആശ്രയിച്ച് നടത്തുന്ന കൃഷിയായതിനാല്‍ മഴയില്ലെങ്കില്‍ ഒക്‌ടോബര്‍ 15 മുതല്‍ അഞ്ച് ദിവസം ഞാറ്റടിക്ക് വെളളം കൊടുക്കാനാണ് തീരുമാനം.
കര്‍ഷകര്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിച്ച് ഒരേ മൂപ്പുളള വിള ഇറക്കണമെന്നും ഒരേ സമയത്ത് കൊയ്ത്ത് നടത്തണമെന്നും മികച്ച വിളവിനായി സമയബന്ധിതമായി കൃഷി ചെയ്യണമെന്നും കൃഷി ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും ഇത് ഉപകരിക്കും. മലമ്പുഴ ഡാമില്‍ ഇന്നലെ (സെപ്റ്റംബര്‍ 22) 218.—87 ദശലക്ഷം ക്യൂബിക് മീറ്റര്‍ വെളളമാണ് സം‘രിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22 ന് ഇത് 217.150 ദശലക്ഷം ക്യൂബിക് മീറ്റര്‍ ആയിരുന്നു. ഡാമില്‍ 116 ദശലക്ഷം ക്യൂബിക് മീറ്ററാണ് പരമാവധി സം‘രിക്കാവുന്നത്.
മലമ്പുഴ ഡാം പരിധിയില്‍ ഇടതുകര കനാല്‍ 17200 ഹെക്ടറും വലതുകര കനാല്‍ 3965 ഹെക്ടര്‍ പ്രദേശത്തുമാണ് ജലസേചനം നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ 1999.80 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. പ്രതിദിനം 2.10 ദശലക്ഷം ക്യൂബിക് മീറ്റര്‍ വെളളമാണ് ജലസേചനത്തിന് ആവശ്യം. 76 ദിവസത്തേക്കുളള വെളളം സംഭരണിയില്‍ ലഭ്യമാണ്.