വീടും സ്ഥലവും തട്ടിയെടുത്ത സംഭവം: രവിദാസിന്റെ മൊഴിയെടുത്തു

Posted on: September 23, 2014 12:13 am | Last updated: September 23, 2014 at 12:13 am
SHARE

പാലക്കാട്: കോട്ടായിയിലെ വിനീതയുടെ വീടും സ്ഥലവും തട്ടയെടുത്ത് സംഭവത്തില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ബ്ലേഡ് മാഫിയാ തലവന്‍ രവിദാസിന്റെ മൊഴിയെടുത്തു.
ബ്ലേഡ്മാഫിയ തലവന്‍ വരോ ഡ് വടക്കെപ്പുര രവിദാസിനെതി രെ കഴിഞ്ഞ ദിവസം കേസ് ഫയ ല്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പെന്ന് പ്രത്യേക അന്വേഷണ സം ഘം സിഐ എം കെ മുരളി അറിയിച്ചു.—
മെഡിക്കല്‍ കോളേജ് ഉദ്ഘാടനംത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് വിനീതയും കു ടുംബവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രവിദാസിന്റെ തെളിവെടുപ്പ്.—കോട്ടായിയില്‍ ബ്ലേഡ് മാഫിയയുടെ നിരന്തര ഭീഷണിയെത്തുടര്‍ന്ന് വയോധികയും ഇരട്ട സഹോദരങ്ങളും ജീവനൊടുക്കിയ സം‘വത്തില്‍ ആരോപണ വിധേയനായ കോട്ടായി ശ്രീലക്ഷ്മിയില്‍ വി കെ രവിദാസ് (35), സഹായി കോട്ടായി സ്വദേശി ബിജു (26) എന്നിവരില്‍ നിന്നാണ് ഇന്നലെ മൊഴിയെടുത്തത്.—ഈ സം‘വത്തിലും വസ്തു ഇവര്‍ രജിസ്റ്റര്‍ ചെയ്തു നല്‍കിയിരിക്കുന്നത് മറ്റൊരാളുടെ പേരിലാണ്.—
വി കെ രവിദാസും അദ്ദേഹത്തിന്റെ രണ്ട് ഗുണ്ടകളും ചേര്‍ന്ന് വിനിതയുടെ മൂന്നു സെന്റ് സ്ഥലവും പുരയിടവും തട്ടിയെടുത്തതു സംബന്ധിച്ചു മന്ത്രി രമേശ് ചെന്നിത്തലക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തത്.
ബ്ലേഡ് മാഫിയയെ ഭയന്ന് തിരുവില്വാമലയിലെ ബന്ധുവീട്ടിലാണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്. ബ്ലേഡ് മാഫിയക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു തെളിവെടുപ്പ്.—വിനീതയയുടെ സ്ഥലം സംബന്ധിച്ച് ആധാരങ്ങളും മറ്റും പോലീസ് രവിദാസിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തിരുന്നുവെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് നല്‍കിയിട്ടില്ല.——