സംസ്‌കാരയുടെ വേദിയില്‍ നാടന്‍ പാട്ട് കലാകാരന് ആദരം

Posted on: September 23, 2014 12:12 am | Last updated: September 23, 2014 at 12:12 am
SHARE

വടക്കഞ്ചേരി: സംസ്‌കാര കലാപൈതൃക കൂട്ടായ്മ സംഘടിപ്പിച്ച നാടന്‍പാട്ട് വേദിയിലാണ് തൃശൂര്‍ നാട്ടറിവ് പഠന കേന്ദ്രത്തിന്റെ സാരഥിയും കേരള ഫോക് ലോര്‍ അവാര്‍ഡ് ജേതാവുമായ കരിന്തലക്കൂട്ടം രമേഷിനെ ആദരിച്ചത്. പി കെ ബിജു എം പി പൊന്നായണിച്ച് മുഖ്യപ്രഭാഷണം നടത്തി.
സംസ്‌കാര പ്രസിഡന്റ് കെ കെ ജ്യോതികുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ സി ടി കൃഷ്ണന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി ഗംഗാധരന്‍, സംസ്‌കാര ജനറല്‍ സെക്രട്ടറി ബോബന്‍ജോര്‍ജ്ജ്, ട്രഷറര്‍ പി കെ എല്‍ദോസ്, രക്ഷാധികാരി വി ഡി യേശുദാസന്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംസ്‌കാരയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ കരിന്തലക്കൂട്ടം കലാകാരന്‍മാര്‍ ചേര്‍ന്ന് നാട്ട് വരമ്പിലൂടെ എന്ന നാടന്‍ പാട്ട് ദൃശ്യാവിഷ്‌ക്കരണവും അവതരിപ്പിച്ചു.