Connect with us

Thrissur

അത്‌ലറ്റിക് ട്രാക്ക് അടിയന്തരമായി പുനഃസ്ഥാപിക്കണം

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ അത്‌ലറ്റിക് പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന രീതിയിലുള്ള ്യൂനടപടികളാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ് സ്വീകരിക്കുന്നതെന്ന് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ ഗെയിംസിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ട കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ അത്‌ലറ്റിക് ട്രാക്ക് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് അത്‌ലറ്റിക് താരങ്ങളുടെയും പരിശീലകരുടെയും ആശങ്കകള്‍ക്ക് വകുപ്പ് മന്ത്രിയും സ്ഥലം എം എല്‍ എയും മേയറുമെല്ലാം നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഫുട്‌ബോളിനും അത്‌ലറ്റിക്‌സിനും അനുയോജ്യമായ രീതില്‍ നിര്‍മിച്ചിരിക്കുന്ന തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയം ദേശീയ ഗെയിംസിന്റെ വനിതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് പുതുക്കി നിര്‍മിച്ചപ്പോള്‍ ട്രാക്ക് പൂര്‍ണമായും കേടുവന്നു. ഇനിയത് പുനര്‍ നിര്‍മിക്കുകയെന്നത് ശ്രമകരമായി പ്രവര്‍ത്തിയാണ്. ഈയിടെ സ്‌റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് കേരള പോലീസ് മത്സരത്തിനെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വാഹനം പാര്‍ക്ക് ചെയ്തത് അത്‌ലറ്റിക്‌സ് ട്രാക്കിലായിരുന്നു. 35ാം ദേശീയ ഗെയിംസിന്റെ സ്റ്റേഡിയം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ദേശീയഗെയിംസ് സെക്രട്ടേറിയേറ്റ് ഏകപക്ഷീയവും വിവേചനപരവുമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.നിലവിലുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയമായി നിലനിന്നിരുന്ന കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക് ട്രാക്ക് ഇല്ലാതാക്കിയാണ് ഗെയിംസിന്റെ വനിതാ ഫുഡ്‌ബോളിനായി സിന്തറ്റിക് ടര്‍ഫ്് നിര്‍മിച്ചിരിക്കുന്നത്. ഫുഡ്‌ബോള്‍ ഗ്രൗണ്ടിന് ചുറ്റുമായി എട്ട് വരി സിന്തറ്റിക് ട്രാക്ക് നിര്‍മിക്കാമെന്ന മുന്‍ കായിക മന്ത്രി ഗണേഷ്‌കുമാര്‍ നല്‍കിയ വാഗ്ദാനം തൃശൂരിലെ ജനങ്ങളെ പറ്റിക്കാനുള്ള പാഴ് വാക്കായിരിക്കുകയാണ്. തൃശൂര്‍ സായി കേന്ദ്രം,വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാമൂഹ്യ സംഘടനകള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ കായിക മേളകളും, അത്‌ലറ്റിക്കുകളുടെ പരിശീലനവും നടന്ന് വന്ന സ്റ്റേഡിയത്തില്‍ ഇതിനൊന്നും കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതിന് പരിഹാരമാര്‍ഗങ്ങളുണ്ടെങ്കില്‍ ഗെയിംസ് സെക്രട്ടേറിയറ്റും ജനപ്രതിനിതികളും അത്‌ലറ്റിക് അസോസിയേഷന്റെ ആശങ്കകള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രസിഡന്റ് പ്രൊഫ.മീന രഘുനാഥ്, സെക്രട്ടറി പ്രൊഫ.കെ ജെ തോമസ്, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പ്രൊഫ.പി എന്‍ എം നമ്പൂതിരി, പരിശീലകന്‍ എം സി വര്‍ഗീസ്, പ്രൊഫ. ഇ യു രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest