ജീപ്പ് മോഷണക്കേസിലെ പ്രതി റിമാന്‍ഡില്‍

Posted on: September 23, 2014 12:10 am | Last updated: September 23, 2014 at 12:10 am
SHARE

കൂന്നംകുളം: തിപ്പിലശേരിയിലെ പോപ്പൂലര്‍ ക്രഷറിയില്‍ നിന്ന് ജീപ്പ് മോഷ്ടിച്ച രണ്ട്‌പേരില്‍ ചങ്ങരംകുളം നന്നമൂക്ക് കൊടിയില്‍ അഹമ്മദിനെ( 48) കുന്നംകുളം സി ഐ കൃഷ്ണദാസിന്റെ നേതൃത്വത്തിലൂളള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
മോഷ്ടിച്ച ജീപ്പ് തമിഴ്‌നാട് ഗൂഡല്ലൂരില്‍ വിറ്റു മടങ്ങുകയായിരുന്ന ഇയാളെ ചങ്ങരംകുളത്ത് നിന്നാണ് സി ഐ വി എ കൃഷ്ണദാസ് അറസ്റ്റ് ചെയ്തത്. കൂട്ടൂപ്രതി ചിറമനേങ്ങാട് സ്വദേശി കൃഷ്ണന്‍കൂട്ടിയെ പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 16ന് പുലര്‍ച്ചെയാണ് അഹമ്മദൂം കൃഷ്ണന്‍കുട്ടിയൂം വാഹനം മോഷ്ടിച്ചത് .
ജീപ്പുമായി കടന്ന ഇവരുടെ അവ്യക്ത ചിത്രം ട്രഷറിയിലെ സി സി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്ന രൂപ സാദൃശ്യം തോന്നിയ ഇരൂവരേയൂം കൂറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് കൈപ്പറമ്പില്‍ നിന്ന് മോഷ്ടിച്ച വാളയാറില്‍ ഉപേക്ഷിച്ച കാറില്‍ കൃഷ്ണന്‍കൂട്ടിയൂടെ തിരിച്ചറിയല്‍ കാര്‍ഡ് അവിടുത്തെ പോലീസിന് കിട്ടുന്നത.് ഇതിനകം ജീപ്പ് വില്‍ക്കാന്‍ തമിഴ് നാടിലേക്ക്‌പോയ ഇരൂവരെയൂം കുറിച്ച് കുന്നംകുളം നിഴല്‍ പോലീസിന് വൃക്തമായ ചിത്രം കിട്ടിയിരുന്നു.
വേലൂരില്‍ അന്ധ ഗായകരുടെ ജീപ്പ് മോഷ്ടിച്ച കൃഷ്ണന്‍ കൂട്ടിയെ 2012 ല്‍ അറസ്റ്റ് ചെയ്തിരുന്നു. ഒന്നരവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് കൈപ്പറമ്പിലെയൂം തിപ്പിലശേരിയിലെയും മോഷണം.