Connect with us

Kasargod

സോണ്‍ സമര്‍പ്പണം ക്യാമ്പുകള്‍ പൂര്‍ത്തിയാവുന്നു; സര്‍ക്കിള്‍ വിളംബരം സജീവമായി

Published

|

Last Updated

കാഞ്ഞങ്ങാട്: സമര്‍പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ എസ് വൈ എസ് ആചരിക്കുന്ന അറുപതാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി സോണ്‍തലങ്ങളില്‍ നടന്നുവരുന്ന സമര്‍പ്പണം ക്യാമ്പുകളും പ്രഖ്യാപന റാലികളും പൂര്‍ത്തിയാവുന്നു.
ഉദുമ, കാസര്‍കോട് സോണ്‍ പ്രഖ്യാപന റാലികള്‍ ഏറെ ആകര്‍ഷകമായി. തൃക്കരിപ്പൂര്‍, കുമ്പള, മുള്ളേരിയ, മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ് സോണുകളില്‍ സമര്‍പ്പണം ക്യാമ്പുകളും പ്രഖ്യാപന റാലികളും പൂര്‍ത്തിയായി.
വിവിധ സോണുകളില്‍ സമര്‍പ്പണം ക്യാമ്പുകള്‍ക്ക് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, പ്രൊഫ. യു സി അബ്ദുല്‍ മജീദ്, സുലൈമാന്‍ കരിവെള്ളൂര്‍, ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി, റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍, ടി പി നൗഷാദ്, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഇസ്ഹാഖ് പാലക്കോട്, അബ്ദുല്‍ വാഹിദ് സഖാഫി, മൂസ സഖാഫി കളത്തൂര്‍, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
28ന് പാണത്തൂര്‍ ശുഹദാ ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കുന്ന പരപ്പ സോണ്‍ സമര്‍പ്പണത്തോടെ സോണ്‍ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയാവും.
സമര്‍പ്പണം സമാപിച്ച സോണുകളില്‍ തിരഞ്ഞെടുക്കപ്പെട്ട 33 സ്വഫ്‌വ അംഗങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കിളുകളില്‍ വിളംബര റാലികള്‍ സജീവമായി. കുറ്റിക്കോല്‍, ഉദുമ, പുല്ലൂര്‍-പെരിയ, മഞ്ചേശ്വരം, ചെമനാട് സര്‍ക്കിളുകളില്‍ നടന്ന വിളംബര റാലികള്‍ക്ക് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി, ബി കെ അഹ്മദ് മൗലവി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, ശാനവാസ് മദനി, ഹസ്സന്‍ സഅദി അഫഌലി, അബ്ദുല്‍ ഹമീദ് സഖാഫി ബാക്കിമാര്‍, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അബ്ദുല്ല ഹാജി മജ്ബയല്‍, ഇബ്‌റാഹിം ഖലീല്‍ അഹ്‌സനി, യഅ്ഖൂബ് നഈമി ഗുണ്ടഗേരി, മുസ്തഫ കടമ്പാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest