ഹര്‍ത്താല്‍ മൗലികാവകാശ ലംഘനമല്ലെന്ന് പിണറായി

Posted on: September 22, 2014 11:02 pm | Last updated: September 22, 2014 at 11:03 pm
SHARE

PINARAYI VIJAYANകൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താലിനും പൊതുപണിമുടക്കിനും ആഹ്വാനം ചെയ്യുന്നത് ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഹര്‍ത്താലിനെതിരെ കേരള ആന്റി ഹര്‍ത്താല്‍ ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയ ഹരജിക്കെതിരെ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് പിണറായി ഇക്കാര്യം പറയുന്നത്.

ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. ആന്റി ഹര്‍ത്താല്‍ ക്യാമ്പയിന്‍ കമ്മിറ്റിയുടെ ഹരജി പ്രശസ്തിക്ക് വേണ്ടി ഫയല്‍ ചെയ്തതാണെന്നും അത് നിലനില്‍ക്കില്ലെന്നും പിണറായി സത്യവാങ്മൂലത്തില്‍ പറയുന്നു.

ഹത്താലിനെതിരെ കേരള ആന്റി ഹര്‍ത്താല്‍ ക്യാമ്പയിന്‍ കമ്മിറ്റിയുടെ ഹര്‍ജി ഫുള്‍ ബെഞ്ചിന്റെ പരിഗണനക്കയക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഹര്‍ത്താലിനെതിരായ മറ്റ് ഹര്‍ജികള്‍ ഫുള്‍ ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്.