വര്‍ഗീസ് വധം: ലക്ഷ്മണയെ മോചിപ്പിച്ചതിനെതിരെ സി ബി ഐ സുപ്രീംകോടതിയില്‍

Posted on: September 22, 2014 10:44 pm | Last updated: September 22, 2014 at 10:45 pm
SHARE

cbiന്യൂഡല്‍ഹി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഐ ജി ലക്ഷ്മണയെ വിട്ടയച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സി ബി ഐ സുപ്രീംകോടതിയെ സമീപിച്ചു. ലക്ഷമണയെ മോചിപ്പിച്ച നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സി ബി ഐ കോടതിയെ സമീപിച്ചിരിക്കുന്നത്. ജീവപര്യന്തം ശിക്ഷക്ക് വിധിച്ചിരുന്ന ലക്ഷ്മണയെ ആരോഗ്യപ്രശ്‌നങ്ങളും പ്രായവും കണക്കിലെടുത്താണ് രണ്ട് വര്‍ഷത്തിനകം വിട്ടയച്ചത്.

കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ സംസ്ഥാന സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നാണ് സി ബി ഐ നിലപാട്. കേന്ദ്ര സര്‍ക്കാറുമായി ആലോചിക്കാതെയാണ് കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.