ബലിപെരുന്നാ‍ള്‍: കുവെെത്തില്‍ ഒന്‍പത് ദിവസം അവധി പ്രഖ്യാപിച്ചു

Posted on: September 22, 2014 9:59 pm | Last updated: September 23, 2014 at 9:10 am
SHARE

KUWAIT CABINETകുവെെത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 വെള്ളി മുതല്‍ 11 ശനിവരെയാകും ഈദ് അവധി. ഇന്ന് ചേര്‍ന്ന ക്യാമ്പിനെറ്റ് യോഗത്തിന് ശേഷം പാര്‍ലമെന്ററി കാര്യമന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ബലി പെരുന്നാളിന് അഞ്ച് ദിവസത്തെ അവധി നല്‍കിയാല്‍ മതിയെന്ന് നേരത്തെ സിവില്‍ സര്‍വീസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിരുന്നു